കയര്‍ കേരള: കയര്‍ പായയില്‍ അര കിലോമീറ്റര്‍ ചിത്രരചന ഇന്ന്

ആലപ്പുഴ: കയര്‍ കേരളയുടെ പ്രചരണാര്‍ഥം ആലപ്പുഴ ബീച്ചില്‍ ഇന്ന് (ഞായര്‍) അര കിലോമീറ്റര്‍ നീളത്തില്‍ കയര്‍ പായില്‍ ചിത്രരചന നടക്കും. ലളിതകലാ അക്കാദമിയുമായി ചേര്‍ന്നാണ് കയര്‍ ചിത്രം ഒരുക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുപത്തഞ്ചോളം ചിത്രകാരന്മാരാണ് കയര്‍ പായയില്‍ ചിത്രങ്ങള്‍ വരയ്ക്കുക. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു പ്രതലത്തില്‍ ദൈര്‍ഘ്യമേറിയ ചിത്രരചന നടത്തുന്നത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റിയും കാര്‍ട്ടൂണിസ്റ്റുമായ ബോണി തോമസാണ് ക്യൂറേറ്റര്‍.

രാവിലെ ഒന്‍പതിന് ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ ചിത്രരചന ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ടി.എം.തോമസ് ഐസക് അധ്യക്ഷത വഹിക്കും. ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.നാസര്‍, കയര്‍ യന്ത്ര നിര്‍മാണ കമ്പനി ചെയര്‍മാന്‍ കെ.പ്രസാദ്, കയര്‍ഫെഡ് ചെയര്‍മാന്‍ അഡ്വ. സായികുമാര്‍, ഫോമാറ്റിംഗ്സ് ചെയര്‍മാന്‍ അഡ്വ. കെ.ആര്‍.ഭഗീരഥന്‍, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ.ഗണേശന്‍ എന്നിവര്‍ പങ്കെടുക്കും.

ചിത്രങ്ങള്‍

coir_bookrelease_1

coir_bookrelease_2

ധനകാര്യ, കയര്‍ വകുപ്പുകളുടെ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് രചിച്ച ‘കയറിനൊരു പുനര്‍ജനി” എന്ന പുസ്തകം പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. പ്രഭാത് പട്നായിക് പ്രകാശനം ചെയ്യുന്നു.  കയർ കോർപ്പറേഷൻ ചെയർമാൻ ആർ. നാസർ, ഡോ. ടി.എം.തോമസ് ഐസക്, ആനത്തലവട്ടം ആനന്ദൻ, എ.എം.ആരിഫ് എംഎൽഎ, കയർ യന്ത്ര നിർമാണ കമ്പനി ചെയർമാൻ കെ.ആർ.പ്രസാദ്, സി.പി.നാരായണൻ എം.പി, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ഗണേശൻ എന്നിവര്‍ സമീപം.

Share This

Coir Kerala