കയർ കേരളയിൽ ഇന്ന് (Oct 06)

ആലപ്പുഴ: കയർ കേരളയോടനുബന്ധിച്ച് ചുങ്കം കയർ മെഷീനറി മാനുഫാക്ച്വറിംഗ് കമ്പനിയിൽ നാലു വിഷയങ്ങളിലാണ് ഇന്ന് (വെള്ളി) സെമിനാറുകൾ നടക്കുന്നത്. രാവിലെ ഒൻപതിന് സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ സെമിനാറുകൾ ഉദ്ഘാടനം ചെയ്യും. ആസൂത്രണ ബോർഡ് അംഗം ഡോ. ബി.ഇക്ബാൽ അധ്യക്ഷത വഹിക്കും. ഫോം മാറ്റിംഗ്‌സ് ചെയർമാൻ കെ.ആർ.ഭഗീരഥൻ സ്വാഗതവും കയർ അഡീ. ഡയറക്ടർ ബി.രമേശ് നന്ദിയും പറയും.

10.30ന് കയർ ഭൂവസ്ത്രത്തിന്റെ ശാസ്ത്രത്തേയും പരിസ്ഥിതിയേയും പറ്റിയുള്ള സെമിനാറിൽ ഡൽഹി ഐഐടി റിട്ട. പ്രൊഫസർ ഡോ. ജി.വി.റാവു, എൻസിആർഎംഐ ഡയറക്ടർ ഡോ.കെ.ആർ.അനിൽ, കുസാറ്റിലെ പ്രൊഫസർ ഡോ. കെ.എസ്.ബീന എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനിലെ ഡയറക്ടർ ഡോ. ഡി.നാരായണ മോഡറേറ്ററാകും. സിഇടിയിലെ റിട്ട. പ്രൊഫസർ ഡോ. കെ.ബാലൻ പാനൽ അധ്യക്ഷനാകും.

ഇതേസമയം നടക്കുന്ന കയർ കോമ്പോസിറ്റുകളെ പറ്റിയുള്ള സെമിനാറിൽ നെതർഡലാൻഡ്‌സിൽ നിന്നുള്ള ഡോ. ജാൻ വാൻ ഡാം മുഖ്യപ്രഭാഷണം നടത്തും. സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള ഗവേഷകനായ ഡോ. രാജേഷ് ആനന്ദ്ജിവാല, കൊൽക്കൊത്ത എൻഐആർജെഎഎഫ്ടിയിലെ ഡോ. ഗൗതം ബോസ്, സിസിആർഐ ഡയറക്ടർ ഡോ. അനിതാ ദാസ്, തിരുവനന്തപുരം ആർആർഎൽ റിട്ട. ഡയറക്ടർ ഡോ. എ.ഡി.ദാമോദരൻ തുടങ്ങിയവർ പങ്കെടുക്കും.

ഉച്ചകഴിഞ്ഞ് 2.30ന് തീരസംരക്ഷണത്തിന് കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നതിനെപ്പറ്റിയുള്ള സെമിനാറിൽ എൻസിആർഎംഐ ഡയറക്ടർ ഡോ. കെ.ആർ.അനിൽ, നെതർലാൻഡ്‌സിൽ നിന്നുള്ള പ്രൊഫ. (ഡോ.) എസ്‌ജെഎംഎച്ച് ഹൽഷർ സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ.രവിരാമൻ, ജലസേചന വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ തുടങ്ങിയവർ പങ്കെടുക്കും. ഇതേസമയം നടക്കുന്ന കയർ അക്കൊസ്റ്റിക്കിനെപ്പറ്റിയുള്ള സെമിനാറിൽ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയർ ഡിസൈനിലെ ജബീൻ സക്കറിയ, അക്കൊസ്റ്റിക് കൺസൾട്ടന്റ് മാത്യു എം.ജോർജ് തുടങ്ങിയവർ പങ്കെടുക്കും.

ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന കയർ വ്യവസായ മ്യൂസിയത്തെപ്പറ്റിയുള്ള സെമിനാർ നാളത്തേക്കു മാറ്റി.

കലാപരിപാടികൾ

ഇഎംഎസ് സ്റ്റേഡിയത്തിൽ ഇന്നു രാത്രി 6.30ന് ജോസഫ് വിൽസൻ അവതരിപ്പിക്കുന്ന മിമിക്രി, 7ന് തിരൂർ ഷായും സംഘവും അവതരിപ്പിക്കുന്ന മാപ്പിള ഗാനമേള, 9ന് കെപിഎസിയുടെ നാടകം ഈഡിപ്പസ്.

Share This

Coir Kerala