കയർ കേരള: ബയർ- സെല്ലർ മീറ്റ് ഇന്ന് (ശനി Oct 06)

ആലപ്പുഴ: കയർ കേരളയുടെ ഭാഗമായുള്ള ബയർ- സെല്ലർ മീറ്റ് ഇന്നു രാവിലെ പത്തിന് ഹോട്ടൽ റമദയിൽ നടക്കും. വ്യവസായ, കായിക, യുവജനകാര്യ മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്യും. ധനകാര്യ, കയർ വകുപ്പു മന്ത്രി ഡോ. ടി.എം.തോമസ് ഐസക് അധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എംഎൽഎ സ്വാഗതവും കയർ കോർപ്പറേഷൻ ജനറൽ മാനേജർ (ബിസിനസ്) സുനുരാജ് നന്ദിയും പറയും. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ കയർ കേരളയിൽ പങ്കെടുക്കാനെത്തിയിരിക്കുന്ന കയർ ഉൽപന്ന വ്യാപാരികളും വിതരണക്കാരും കേരളത്തിൽ നിന്നുള്ള കയർ ഉൽപന്ന വിൽപനക്കാരും കയറ്റുമതിക്കാരും ഒത്തുചേരുന്ന പരിപാടിയാണ് ബയർ- സെല്ലർ മീറ്റ്.

വൈകിട്ട് നാലിന് ചുങ്കം കയർ മെഷിനറി മാനുഫാക്ച്വറിംഗ് കമ്പനിയിൽ കയർ യന്ത്രങ്ങളെപ്പറ്റിയുള്ള രാജ്യാന്തര സെമിനാർ നടക്കും. കെഎസ്‌സിഎംഎംസി എംഡി പി.വി.ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. എൻസിആർഎംഐ ഡയറക്ടർ ഡോ. കെ.ആർ.അനിൽ മോഡറേറ്ററായിരിക്കും. ബാംഗ്ലൂർ സിസിആർഐയിലെ വസുദേവ്, തമിഴ്‌നാട് കുമാരഗുരു കോളജ് ഓഫ് ടെക്‌നോളജിയിലെ ഫൈബർ- ഫാഷൻ ടെക്‌നോളജി പ്രൊഫസർ ഡോ. ജെ. ശ്രീനിവാസൻ, കോയമ്പത്തൂർ നിൽടെക്‌സ് എഞ്ചിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എസ്. മണികണ്ഠൻ എന്നിവർ പങ്കെടുക്കും.

ആലപ്പുഴയില്‍ വരാന്‍ പോകുന്ന കയര്‍ വ്യവസായ മ്യൂസിയത്തെപ്പറ്റിയുള്ള സെമിനാര്‍ രാത്രി ഏഴിന് ഹോട്ടല്‍ റമദ ഇന്റര്‍നാഷണലില്‍ നടക്കും. ഇന്നലെ (വെള്ളി) നടക്കാനിരുന്ന സെമിനാറാണിത്. കണ്‍സര്‍വേഷന്‍ ആര്‍ക്കിടെക്റ്റായ ബെന്നി കുര്യാക്കോസ് മ്യൂസിയത്തെപ്പറ്റിയുള്ള വിശദാംശങ്ങള്‍ അവതരിപ്പിക്കും. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ അധ്യക്ഷന്‍ ഡോ.എ.വി.ജോസ് അധ്യക്ഷത വഹിക്കും. മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പങ്കെടുക്കും.

 

കലാപരിപാടികൾ

ഇഎംഎസ് സ്റ്റേഡിയത്തിൽ വൈകിട്ട് 6.30ന് പുഷ്പവതിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേള- ചക്കരപ്പന്തൽ. രാത്രി എട്ടിന് കോട്ടയം നസീറും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ.

Share This

Coir Kerala